04:58am 11 November 2026
NEWS
ഞാൻ മന്ത്രിയാണ്..; തൃശ്ശൂരിലെ വ്യാജവോട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് സുരേഷ് ​ഗോപി
17/08/2025  10:28 AM IST
nila
ഞാൻ മന്ത്രിയാണ്..; തൃശ്ശൂരിലെ വ്യാജവോട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് സുരേഷ് ​ഗോപി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന വിവാദത്തിൽ  മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. താൻ മന്ത്രിയാണെന്നും സുരേഷ് ​ഗോപി മാധ്യമപ്രവർത്തകരോട് പറ‍ഞ്ഞു.  കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിക്കാനായിരുന്നു സുരേഷ് ​ഗോപിയുടെ ഉപദേശം. തൃശ്ശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാലയിട്ട ശേഷമാണ് തൃശ്ശൂരിലെ വ്യാജവോട്ട് ആരോപണത്തിൽ സുരേഷ് ​ഗോപി മൗനംവെടിഞ്ഞത്. 

'ഉന്നയിച്ച വിഷയങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മറുപടി പറയും. ഞാൻ മന്ത്രിയാണ്, അതുകൊണ്ടാണ് മറുപടി പറയാത്തത്. ഞാൻ എന്റെ ഉത്തരവാദിത്തം സംരക്ഷിക്കും. കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചോളൂ' സുരേഷ് ഗോപി പറഞ്ഞു.

ഇതിനിടെ തൃശ്ശൂരിലെ വ്യാജവോട്ട് വിവാദത്തിൽ  ബിഎൽഒമാരുടെ രാഷ്ട്രീയം അന്വേഷിക്കുകയാണ് എൽഡിഎഫ്. വ്യാജവോട്ടുകൾ ചേർത്ത മിക്ക ബൂത്തുകളിലെയും ബിഎൽഒമാർ ബിജെപി അനുകൂല രാഷ്ട്രീയമുള്ളവരാണെന്ന് കണ്ടെത്തിയെന്നാണ് നേതാക്കൾ പറയുന്നത്. ഇവരെ തിരഞ്ഞെടുത്തതു മുതൽ വ്യാജവോട്ടു ചേർത്തതുവരെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അറിവോടെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പുസമയത്ത് തൃശ്ശൂർ കളക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ വ്യാജവോട്ടിനായി ഇടപെട്ടെന്ന് സിപിഐ പരസ്യമായി ആരോപിച്ചു. ശനിയാഴ്ച സിപിഐ തൃശ്ശൂരിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സിലാണ് നേതാക്കൾ ആരോപണം ഉന്നയിച്ചത്. ഇതിന് പ്രത്യുപകാരമായാണ് കൃഷ്ണതേജയ്ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പ്രത്യേക ചുമതലയിൽ നിയമനം കിട്ടിയതെന്നും കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img